ആമുഖം
വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ നിലവാരമളക്കാനുള്ള ഏക മാനദണ്ഡം. ലക്ഷ്യ ബോധവും ധാര്‍മ്മിക ചിന്തയും ഒന്നിച്ചിണങ്ങിയ സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അനാവശ്യങ്ങളും കുറയുകയും ധാര്‍മ്മികമായ മുന്നേറ്റം സാധ്യമാവുകയും ചെയ്യുന്നു. വര്‍ത്തമാന കേരളം അനുഭവിക്കുന്ന പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നാം പരിഹാരം തേടുമ്പോള്‍ ആദ്യമായി സാധ്യമാക്കേണ്ടത് സമൂഹത്തിന് കൃത്യമായ ലക്ഷ്യ ബോധവും ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനുള്ള വഴിയും നിര്‍ദ്ദേശിച്ച് കൊടുക്കുക എന്നുള്ളതാണ്. ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയ(ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ്) ഇപ്പോള്‍ സമൂഹത്തോട് പറയാനാഗ്രഹിക്കുന്നതും ആ വഴികളെ ക്കുറിച്ചാണ്.
ത്വിഫ്ല്
അറബി ഭാഷയില്‍ ത്വിഫ്ല്‍ എന്ന പദത്തിന്റെ അര്‍ത്ഥം കുട്ടി എന്നാണ്. മനുഷ്യര്‍ക്കിടയില്‍ ഏറ്റവും പരിഗണനയും അനുഭാവവും അര്‍ഹിക്കുന്ന വിഭാഗമാണ് കുട്ടികള്‍. ഓരോരുത്തരുടെയും ഭാവിയിലെ സ്വഭാവവും പെരുമാറ്റവുമെല്ലാം തീരുമാനിക്കുന്നത് ചെറുപ്പത്തില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന സമീപനങ്ങള്‍ക്കനുസരിച്ചാണ്. ഹാദിയയുടെ ത്വിഫില്‍ എന്ന പദ്ധതിയും ലക്ഷ്യം വെക്കുന്നത് കുട്ടികളെ തന്നെയാണ്.
പദ്ധതി
എട്ടാം തരത്തില്‍ പഠിക്കുന്ന ഏകദേശം പതിമൂന്ന് വയസ്സ് പ്രായമുള്ള, പഠനത്തില്‍ തല്‍പരരായ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ എങ്ങനെയൊക്കെ പുരോഗതിയിലേക്ക് നടത്താന്‍ കഴിയുമോ ആവഴികളെല്ലാം സ്വീകരിച്ച് അവരെ വളര്‍ത്തുന്നു. ആവശ്യമായ ശിക്ഷണങ്ങളും പരിഗണനകളും കിട്ടാതെ പോയി എന്ന കാരണത്താല്‍ നമ്മുടെ കുട്ടികളുടെ ഭാവി ഒരിക്കലും ഇരുളടഞ്ഞതാവാന്‍ പാടില്ല. അവരുടെ താല്‍പര്യങ്ങള്‍ക്കും വാസനകള്‍ക്കും അനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വന്ന് സമൂഹത്തിന്റെ പുരോഗതിയില്‍ ഗുണപരമായി ഉപയോഗപ്പെടുത്താന്‍ ത്വിഫ്ല്‍ ആഗ്രഹിക്കുന്നു.
ലക്ഷ്യം

പ്രവര്‍ത്തനം
ബൃഹത്തായ ഒരുലക്ഷത്തിലേക്കുള്ള സഞ്ചാര പാദകള്‍ താണ്ടാന്‍ ചില പ്രയാസങ്ങള്‍ നേരിട്ടേക്കും. എന്നാല്‍ ഇച്ചാശക്തിക്ക് മുമ്പില്‍ തകര്‍ന്ന് പോവാത്ത ഒരു പ്രയാസവുമില്ല. ഇവിടെ നമ്മുടെ ലക്ഷത്തിലേക്കടുക്കാന്‍ ആവശ്യമായ പഠനവേദികള്‍, ചര്‍ച്ചകള്‍, യാത്രകള്‍, അഭിമുഖങ്ങള്‍, ഇടപെടലുകള്‍....എല്ലാം സാധ്യമാക്കിക്കൊടുക്കുക എന്നതാണ്. എന്നാല്‍ പഠനം ഒരിക്കലും മടുപ്പിക്കില്ല. പഠനത്തെ ആസ്വദിക്കുന്ന മനോഭാവത്തിലേക്ക് കുട്ടിയെ ഉയര്‍ത്തിയ ശേഷം...
രക്ഷിതാക്കളോട്...
ത്വിഫ്ല്‍ എന്ന ബൃഹത് പദ്ധതിയെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. നിങ്ങളോരോരുത്തരും നിങ്ങളുടെ മക്കള്‍ ഉയര്‍ന്ന നിലവാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അതിന് മാത്രമാണ് നിങ്ങളുടെ പരിശ്രമങ്ങളൊക്കെയും. ഇതും അത്തരത്തിലുള്ള ഒരുശ്രമം മാത്രമാണ്. നമ്മുടെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടി. ഇതൊരിക്കലും അവരുടെ ഇപ്പോഴത്തെ പഠനത്തെ ഒരു നിലക്കും ബാധിക്കില്ല. അവരുടെ മദ്രസാ-സ്കൂള്‍ പഠനങ്ങള്‍ക്കൊപ്പം അവയുടെ പോഷണത്തിന് ഏറെ സഹായകമാവുന്ന ഒഴിവ് ദിനങ്ങളില്‍ മാത്രം നടക്കുന്ന ഒരു പഠന പ്രവര്‍ത്തനം.കഴിഞ്ഞകാലങ്ങളില്‍ നമുക്ക് നഷ്ടപ്പെട്ടതിനെ തിരിച്ച് പിടിക്കാനുള്ള ഏക പോംവഴി വളര്‍ന്ന് വരുന്ന തലമുറയെ എങ്കിലും വിദ്യാഭ്യാസപരമായി ഉയര്‍ത്തുക എന്നുള്ളതാണ്. അതിന് അനുകൂലമായ ഒരു തീരുമാനം നിങ്ങള്‍ കൈകൊള്ളുമെന്ന് പ്രതീക്ഷിച്ചകൊണ്ട്.......
No comments:
Post a Comment